പതിനെട്ട് വർഷക്കാലം ശബരിമല അയ്യപ്പ സന്നിധാനത്ത് സുരക്ഷ ഒരുക്കുന്ന കേരള പോലീസ് കമാൻഡോ വിഭാഗത്തിന് ആദരവ്
2004 മണ്ഡല മകരവിളക്ക് സീസണിൽ ആണ് ശബരിമല സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി കേരള പോലീസ് കമാൻഡോ വിഭാഗത്തെ സന്നിധാനം ശ്രീകോവിൽ സുരക്ഷക്ക് നിയോഗിക്കുന്നത്.
2004 മണ്ഡലക്കാലം മുതൽ 2022 ജനുവരി മകരവിളക്ക് വരെയുള്ള 18 വർഷക്കാലം സന്നിധാനത്ത് സമ്പൂർണ്ണ സുരക്ഷ ഒരുക്കുന്നതിനുള്ള ചുമതല പൂർണ്ണ വിശ്വാസത്തോടെ ഞങ്ങളെ ഏൽപ്പിച്ച കേരളാ പോലീസിലെ അതത് കാലത്തെ ഓരോ മേലുദ്യോഗസ്ഥർക്കും , തങ്ങളെ ഏൽപ്പിച്ച ഈ ചുമല തികഞ്ഞ ഉത്തരവാദിത്വത്തോടു കൂടി കഴിഞ്ഞ 2004 മുതൽ ഇന്നുവരെയുള്ള 18 വർഷവും ഏറ്റവും കാര്യക്ഷമമായി അതീവ ജാഗ്രതയോടെ നിർവ്വഹിച്ച, അതിനായി ആത്മാർത്ഥമായി പ്രയത്നിച്ച ഓരോ കമാൻഡോ സേനാംഗങ്ങൾക്കും ഈ ആദരം വിനയപുരസ്സരം സമർപ്പിക്കുന്നതായി കേരള പോലീസ് കമാൻഡോ വിഭാഗം അസിസ്റ്റന്റ് കമാൻഡന്റ് അജിത് കുമാർ വി ജി പറഞ്ഞു .