'ആയിഷ' ഫസ്റ്റ് ലുക്ക് പുറത്ത്; അതിമനോഹരം എന്ന് മഞ്ജുവിൻ്റെ ആരാധകർ

മഞ്ജുവാര്യർ നായികയാവുന്ന ആയിഷ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വർണശബളമായ ഉടുപ്പണിഞ്ഞ് ആഹ്ലാദവതിയായി നൃത്തം ചെയ്യുന്ന മഞ്ജുവിൻ്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. 'എ പ്രഭുദേവ കോറിയോഗ്രഫി' എന്ന് പോസ്റ്ററിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതിമനോഹരം എന്നാണ് ഫസ്റ്റ് ലുക്കിലെ മഞ്ജുവിനെപ്പറ്റിയുള്ള ആരാധകരുടെ പ്രതികരണം.

മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യത്തെ കമേഴ്സ്യൽ സിനിമയാണ് 'ആയിഷ' എന്ന് നേരത്തേ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ജന്മദിനത്തിലാണ് പുതിയ ചിത്രത്തെപ്പറ്റി മഞ്ജുവാര്യർ പ്രഖ്യാപിച്ചത്.

ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അമീർ പളളിക്കൽ എന്ന നവാഗത സംവിധായകനാണ് ആയിഷ സംവിധാനം ചെയ്യുന്നത്. 'ഹലാൽ ലവ് സ്റ്റോറി' എന്ന ചിത്രത്തിൻ്റെ അസിസ്റ്റൻ്റ് ഡയറക്റ്ററായിരുന്ന അമീർ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സക്കറിയ നിർമിക്കുന്ന ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് ആഷിഫ് കക്കോടിയാണ്. എം ജയചന്ദ്രനാണ് സംഗീതം. ഛായാഗ്രഹണം വിഷ്ണു ശർമ്മയും എഡിറ്റിങ്ങ് അപ്പു എൻ ഭട്ടതിരിയുമാണ്. കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം മസ്ഹർ ഹംസ. ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

Related Posts