ആയുഷ് 64 മരുന്ന് വിതരണം വലപ്പാട് പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡ് രോഗികൾക്ക് നൽകി വരുന്ന
ആയുഷ് 64 ആയുർവ്വേദ മരുന്നിന്റെ വലപ്പാട് പഞ്ചായത്ത്തല ഉദ്ഘാടനം മുരിയാംതോട് സ്വാസ്ഥ്യ ആയുർവ്വേദ ആശ്രമത്തിൽ നടന്നു. സേവാഭാരതി വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് രവി കാരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഷാദിയ കെ അബ്ബാസിന് വാർഡ് മെമ്പർ അനിത തൃദീപ് കുമാർ മരുന്ന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
വലപ്പാട് പഞ്ചായത്ത് വാർഡ് മെമ്പർമാരായ രശ്മി ഷിജോ, അശ്വതി മേനോൻ, ഷൈൻ നെടിയിരിപ്പിൽ എന്നിവർ സേവാഭാരതി വളണ്ടിയർമാരായ വികാസ്, കണ്ണൻ, പ്രജിത്ത്, സുവിൻ എന്നിവർക്ക് മരുന്നുകൾ കൈമാറി. കരയാമുട്ടം വിവേകാനന്ദ സേവാകേന്ദ്രം വളണ്ടിയർമാർക്ക് നൽകിയ വാപറൈസറും പഞ്ചായത്ത് മെമ്പർമാർ കൈമാറി.
ആയുഷ് 64 തൃപ്രയാർഖണ്ഡ് സംയോജക് പ്രദീപ്. എം.ഡി, ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ട് സുധീർദാസ് തുടങ്ങിയവർ സംസാരിച്ചു.
ഡോ ഷാദിയ പദ്ധതി വിശദീകരണം നടത്തി. വികാസ് സ്വാഗതവും, ഷിജോ അരയം പറമ്പിൽ നന്ദിയും പറഞ്ഞു.