ആയുഷ് മിഷൻ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

ജില്ലയിലെ നാഷണല്‍ ആയുഷ്മിഷന്‍ വഴി ഗവ. ആയുർവേദ / ഹോമിയോ ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന മറ്റ് പദ്ധതികളിലേയ്ക്കുമായി ആയുഷ് മിഷൻ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 16 ന് ചൊവ്വാഴ്ച തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ രാവിലെ 9 ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

യോഗ്യത- ഫിസിയോ തെറാപ്പിയിൽ അംഗീകൃത സർവ്വകലാശാല ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 21000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്, ഫോൺ_ 8113028721

Related Posts