ആയുഷ് - 64 ന്റെ വിതരണം സേവാഭാരതി തൃപ്രയാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

തൃപ്രയാർ: കൊവിഡിനുള്ള ആയുർവേദ മരുന്നായ ആയുഷ് - 64 ന്റെ നാട്ടിക പഞ്ചായത്തിലെ വിതരണം, സേവാഭാരതി തൃപ്രയാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ ആരംഭിച്ചു.

കൊവിഡ് രോഗബാധിതർ 7 ദിവസത്തിനകം ആയുഷ് - 64 കഴിച്ചു തുടങ്ങണം, 18 വയസ്സിനും60വയസ്സിനുമിടയിലുള്ളവർക്കാണ് മരുന്ന് നല്കുക. ആയുഷ് വകുപ്പിന്റെ അംഗീകാരമുള്ള ഡോക്ടറുടെ മേൽനോട്ടത്തിൽ രോഗവിവരങ്ങൾ നിരീക്ഷിച്ചതിന് ശേഷമാണ് മരുന്ന് കൊടുത്തു തുടങ്ങുക. സേവാഭാരതി വളണ്ടിയർമാർ തികച്ചും സൗജന്യമായി മരുന്ന് രോഗികളുടെ വീട്ടുപടിക്കലെത്തിക്കുന്നതായിരിക്കും. ആരോഗ്യവകുപ്പ് തരുന്ന മരുന്നുകൾക്കൊപ്പം തന്നെ ആയുഷ് - 64 ഉം കഴിക്കാവുന്നതാണ്.

നാട്ടിക പഞ്ചായത്തിലെ മരുന്ന് വിതരണത്തിന് ആയുഷ് മന്ത്രാലയം ചുമതലപ്പെടുത്തിയ ഡോക്ടർ ചീതു ഷെറിൻ, ഗ്രാമ പഞ്ചായത്തംഗങ്ങൾക്ക് വിതരണത്തിനുള്ള മരുന്ന് നല്കി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ, സേവാഭാരതി തൃപ്രയാർ യൂണിറ്റ് സെക്രട്ടറി രമേഷ്റേ, ആയുഷ് കോർഡിനേറ്റർ പ്രതീഷ് പ്രസാദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി വി സെന്തിൽകുമാർ, സുരേഷ്ഇയ്യാനി, ഗ്രീഷ്മ സുഖിലേഷ് എന്നിവർ പങ്കെടുത്തു.

Related Posts