അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

പത്തനംത്തിട്ട: ഇന്ന് പുലര്‍ച്ചെ 3.30ന് ളാഹയില്‍ വെച്ച് ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് . അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 7 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്‌നാട് ഈറോഡില്‍ നിന്നുള്ള ഭക്തര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം മകരജ്യോതികാണാനെത്തിയ അയപ്പഭക്തന്മാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Related Posts