കുവൈറ്റിൽ ആസാദികാ അമൃത് മഹോത്സവ് ക്യാമ്പയിന് തുടക്കമായി

കാമ്പയിനിന്റെ ഭാഗമായി ഇന്ത്യ - കുവൈറ്റ് സൗഹൃദം പ്രമേയമാക്കുന്ന ബസ് ക്യാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്തു

കുവൈറ്റ് : ഇന്ത്യ സ്വതന്ത്രമായതിന്റെ 75 -ആം വാർഷിക ആഘോഷങ്ങങ്ങളുടെ ഭാഗമായുള്ള ആസാദികാ അമൃത് മഹോത്സവിന്റേയും ഇന്ത്യ കുവൈറ്റ് ഡിപ്ലോമാറ്റിക് റിലേഷന്റെ 60 -ആം വാർഷിക ആഘോഷങ്ങളുടെയും ഭാഗമായി ഇന്ത്യ - കുവൈറ്റ് സൗഹൃദം പ്രമേയമാക്കുന്ന ബസ് ക്യാമ്പയിൻ ഇന്ത്യൻ എംബസി അങ്കണത്തിൽ ഫ്ളാഗ്ഓഫ് ചെയ്തു . ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് , മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ഫോറിൻ മീഡിയ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മസീൻ അൽ അൻസാരി എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു . വിവിധ വ്യാപാര , വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത് . ഊഷ്മളമായ ഇന്ത്യ കുവൈറ്റ് ബന്ധം കൂടുതൽ ശക്തമാകുമെന്ന് സ്ഥാനപതി സിബി ജോര്ജും , അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മസീൻ അൽ അൻസാരിയും പറഞ്ഞു. 100 ഇൽ അധികം ബസുകളിൽ ഒരു മാസത്തിൽ അധികം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ആണ് സംഘടിപ്പിച്ചിട്ടുള്ളത്.

amb11.jpeg

Related Posts