അഴീക്കോട് പൂച്ചക്കടവ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
അഴീക്കോട്:
അഴീക്കോട് പൂച്ചക്കടവ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 230 വീടുകളിലേക്ക് കപ്പയും, പച്ചക്കറി കിറ്റുകളും നൽകി. പതിനേഴാം വാർഡ് മെമ്പർ സുമിത ഷാജി ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടമായി 17, 18 വാർഡുകളിലെ 330 വീടുകളിലേക്ക് കപ്പ വിതരണവും നടത്തി. കപ്പ വിതരണോദ്ഘാടനം പതിനെട്ടാം വാർഡ് മെമ്പർ നജുമാ അബ്ദുൽ കരീം നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് അജ്മലിൻ്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തിയത്.