അഴീക്കോട് ബീച്ചിൽ നിന്ന് ശേഖരിച്ചത് 86 ചാക്ക് മാലിന്യം; തീരം തുടച്ച് പൊലീസും നാട്ടുകാരും.

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് 'ഓപ്പറേഷൻ ബ്ലൂ ബീറ്റ്- 202l' മിഷൻ്റെ ഭാഗമായാണ്അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ഓപറേഷന്‍ ബ്ലൂ ബീറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണപരിപാടി സംഘടിപ്പിച്ചത്.

കൊടുങ്ങല്ലൂർ: കോസ്റ്റൽ പൊലീസും നാട്ടുകാരും കൈകോർത്തപ്പോൾ അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്ക്ലീൻ. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിന്റെതീരം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളിൽ നിന്ന് വിമുക്തമാക്കാനാണ് കോസ്റ്റൽ പൊലീസും നാട്ടുകാരുംകൈകോർത്തത്. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് 'ഓപ്പറേഷൻ ബ്ലൂ ബീറ്റ്- 202l' മിഷൻ്റെ ഭാഗമായാണ് അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ഓപറേഷന്‍ ബ്ലൂ ബീറ്റ്സ് അംഗങ്ങളുടെനേതൃത്വത്തില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.

മാലിന്യം വൃത്തിയാക്കാൻ അവധിദിനമായ ഞായറാഴ്ച അതിരാവിലെ മുതൽ എറിയാട് ഗ്രാമപഞ്ചായത്ത്, മുസിരിസ് പൈതൃക പദ്ധതി, കടലോര ജാഗ്രത സമിതി, കുടുംബശ്രീ അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടനകള്‍എന്നിവരുടെ സഹകരണത്തോടെ നാട്ടുകാർ സംഘടിച്ച് ശുചീകരിക്കുകയായിരുന്നു. പഞ്ചായത്തിലെ ആരോഗ്യവിഭാഗത്തിന്റെയും, ജനപ്രതിനിധികളുടെയും പൂർണ പിന്തുണയും സഹകരണവും കൂടിയായപ്പോൾകടൽത്തീരത്ത് നിന്ന് ശേഖരിച്ചത് 86 ചാക്ക് മാലിന്യമാണ്. രാവിലെ 8 മണി മുതല്‍ 11 വരെ നടത്തിയശുചീകരണത്തിൽ അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുനയ്ക്കൽ ബീച്ചിൽ നിന്നുംചപ്പുചവറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകൾ, വലകൾ തുടങ്ങി പലതരം മാലിന്യങ്ങളാണ്കണ്ടെത്തിയത്. ഇവ 86 ട്രാഷ് ബാഗുകളിലായി ശേഖരിച്ച് എറിയാട് ഗ്രാമപഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണയൂണിറ്റിൽ എത്തിച്ചു.

90CB9FF1-518E-4B1D-A478-A4328370412E.jpeg

കടൽ ലോലമായ ആവാസവ്യവസ്ഥയുള്ള പ്രദേശമാണെന്നും കടലിലേക്ക് എറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾമത്സ്യങ്ങൾ ഭക്ഷിക്കുക വഴി മനുഷ്യനിലേക്ക് തിരിച്ചെത്തുന്ന സ്ഥിതിവിശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ശുചീകരണ പരിപാടി ഉദ്‌ഘാടനം ചെയ്തു കൊണ്ട് ഇ ടി ടൈസൺ മാസ്റ്റർഎംഎൽഎ പറഞ്ഞു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽപ്രശസ്ത ചിത്രകാരൻ ഡാവിൻഞ്ചി സുരേഷ് മുഖ്യഥിതിയായി. കോസ്റ്റൽ ഇൻസ്പെക്ടർ ബിനു സി ഓപ്പറേഷൻബ്ലൂ ബീറ്റ് 2021 പദ്ധതിയുടെ പാരിസ്ഥിതിക കാഴ്ചപ്പാട് വിശദീകരിച്ചു. മുസിരിസ് പൈതൃക പദ്ധതി മ്യൂസിയംമാനേജർ മിഥുൻ സി ശേഖർ, ഫിഷറീസ് ഇൻസ്പെക്ടർ അൻസൽ, കടലോര ജാഗ്രത സമിതി കോ-ഓർഡിനേറ്റർഅഷറഫ് പൂവ്വത്തിങ്കൽ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അംഗം സുമിത ഷാജി, കോസ്റ്റൽ എസ് ഐരാധാകൃഷ്ണൻ, എ എസ് ഐ ഷിനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എൻ പ്രശാന്ത് കുമാർ, വളണ്ടിയർ അഷ്ക്കർ എന്നിവർ ബീച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Posts