ലീഗ് റിലീഫുകൾ കാരുണ്യത്തിൻ്റെ നിലക്കാത്ത പ്രവാഹം; അസീസ് താണിപ്പാടം

വലപ്പാട് : വലപ്പാട് പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റിലീഫ് വിതരണവും ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് താണിപ്പാടം ഉദഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തുമായി മുസ്ലീംലീഗിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിവിധ റിലീഫ് പ്രവർത്തനങ്ങൾ രോഗംകൊണ്ട് ദുരിതമനുഭവിക്കുന്നവർക്കും സാമ്പത്തീക പ്രതിസന്ധികൾ അനുഭവിക്കുന്നവർക്കും ആശ്വാസമേകുന്ന കാരുണ്യത്തിൻ്റെ നിലക്കാത്ത പ്രവാഹങ്ങളായിമാറിയിട്ടുണ്ട് എന്ന് അസീസ് താണിപ്പാടം പറഞ്ഞു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി എം ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ അഷറഫലി, ജനറൽ സെക്രട്ടറി ഷൗക്കത്തലി, ഷമീർ, ഗ്രാമപഞ്ചായത്ത് അംഗം സിജി സുരേഷ്, ആദിൽ അബ്ബാസ്, കരീം വലിയകത്ത്, പി കെ കാദർകുട്ടി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സത്താർ സ്വാഗതവും നസീമ ബഷീർ നന്ദിയും പറഞ്ഞു.

Related Posts