ബി ടെക് സീറ്റൊഴിവ്

ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കീം മെയിൻ ആൻഡ് സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ പ്രവേശനത്തിനായി പരിഗണിക്കും. താല്പര്യമുള്ളവർ റാങ്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

ഫോൺ : 0469- 2677890, 85470 05034, 94474 02630

വെബ്സൈറ്റ് :www.cek.ac.in

Related Posts