ജർമ്മൻ വ്യോമ താവളത്തിൽ എത്തിയ കാബൂളിൽ നിന്നുള്ള യുഎസ് വ്യോമസേന ഒഴിപ്പിക്കൽ വിമാനത്തിൽ ആണ് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത് . വിമാനത്തിൽ തന്നെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് വായുമർദ്ദത്തിൽ കുറവ് വരാതിരിക്കാൻ എയർക്രാഫ്റ്റ് കമാൻഡറുടെ സമയോചിതമായ നടപടി ഉപകാരപ്രദമായി. വിമാനം പറക്കുന്നതിന്റെ ഉയരം ക്രമാനുഗതമായി കുറച്ച് വിമാനത്തിലെ വായുമർദ്ദം സന്തുലിതമാക്കാനും അമ്മയുടെയും കുട്ടിയുടെയും ജീവൻ രക്ഷിക്കാനും സാധിച്ചു . എയർബേസിൽ എത്തിയ ഉടൻ എമർജൻസി മെഡിക്കൽ വിഭാഗം എത്തി കുഞ്ഞിനും അമ്മക്കും സംരക്ഷണം ഒരുക്കി . ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി വ്യോമസേനയുടെ ട്വീറ്റ് വ്യക്തമാക്കുന്നു .