ബാഡ്ജ് ഓഫ് ഓണർ മെഡൽ നേടി അന്തിക്കാട് എസ് എച്ച് ഒ ജ്യോതീന്ദ്രകുമാർ.
By NewsDesk
അന്തിക്കാട്:
അന്തിക്കാട് എസ് എച്ച് ഒ ജ്യോതീന്ദ്രകുമാർ പി, ഡിജിപിയുടെ 2020ലെ ബാഡ്ജ് ഓഫ് ഓണർ മെഡലിന് അർഹനായി. മലപ്പുറം കാളിക്കാവ് പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിലെ മികച്ച അന്വേഷണത്തിനാണ് അംഗീകാരം ലഭിച്ചത്. ഇപ്പോൾ അന്തിക്കാട് നിന്നും മലപ്പുറം വിജിലൻസിലേക്ക് ഇദ്ദേഹത്തിന് മാറ്റം ലഭിച്ചിട്ടുണ്ട്.