പടിയം സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ബാഡ്മിന്റൺ കോച്ചിംഗ് സമാപിച്ചു
അന്തിക്കാട് : പടിയം സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. 15 വയസ്സിനു താഴെയുള്ള കുട്ടികളായിരുന്നു പരിശീലനത്തിൽ പങ്കെടുത്തത്. കായികരംഗത്ത് വളർന്നു വരുന്ന യുവ പ്രതിഭകളെ വളർത്തിയെടുക്കുന്ന ഇത്തരം ക്യാമ്പുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി റിനിഷ് ചന്ദ്രൻ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു കൊണ്ട് പറഞ്ഞു.
അധ്യക്ഷ പ്രസംഗത്തിൽ ലഹരിക്കടിമപ്പെട്ട് വഴിതെറ്റുന്ന യുവാക്കളെ സമൂഹത്തിനും നാടിനും നല്ല സന്ദേശം നൽകി കായികരംഗത്ത് പുത്തൻ പ്രതീക്ഷകൾ നൽകി പുതിയ തലമുറയെ വാർത്തെടുക്കുവാൻ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കട്ടെ എന്ന് ദിനേശ് മാസ്റ്റർ ഇ വി പറഞ്ഞു. കോച്ച് ബിനുവിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പും ടൂർണമെന്റും സംഘടിപ്പിച്ചത്.
സമാപന സമ്മേളനത്തിൽ കുട്ടികൾക്കുള്ള മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. പി എസ് എ മെമ്പർമാരായ സുധൻ പള്ളിയിൽ, ബാബു വൈക്കത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഷിബു പൈനൂർ സമ്മേളനത്തിന് നന്ദി പറഞ്ഞു.