പടിയം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ അഖിലകേരള ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
അന്തിക്കാട് : പടിയം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ അഖില കേരള ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ഇത്തരത്തിലുള്ള സംരംഭങ്ങൾ യുവാക്കളെ ലഹരിയിൽ നിന്ന് മാറ്റിനിർത്തുകയും പുതുതലമുറയ്ക്ക് പുത്തനൊരു ആവേശം ഉണർത്തുകയും ചെയ്യുമെന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശിധരൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൃശ്ശൂർ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ജോസ് സേവ്യർ മുഖ്യാതിഥിയായി. സിവി സാബു ഇ വി ദിനേശ് മാസ്റ്റർ, ഷിബു മാസ്റ്റർ പൈനൂർ, സജിത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി. അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു, രഘു, പ്രദീപ്, ചെക്കു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ആരാധ്യ പ്രാർത്ഥന നടത്തി. കൺവീനർ സുധൻ പള്ളിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിന് പി എസ് എ സെക്രട്ടറി റിനീഷ് ചന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു.ടൂര്‍ണ്ണമെന്റില്‍ ആലുവയില്‍ നിന്നുളള നിഖിലും നെല്‍സണും ജേതാക്കളായി.ഗുരുവായൂരില്‍ നിന്നുളള വിനോയ് , വിനോദ് എന്നിവര്‍ റണ്ണേഴ്സപ്പ് കിരീടം ചൂടി. ടൂര്‍ണ്ണമെന്റിലെ ബെസ്റ്റ് പ്ലേയർ ആയി നിഖില്‍ ആലുവയെ തിരഞ്ഞെടുത്തു.