ബദർ അൽ സമ " ഗ്രാൻഡ് ഈദിയ" സംഗീത നിശയുടെ പാസ് വിതരണം അയ്യൂബ് കച്ചേരി ഉദ്ഘാടനം ചെയ്തു

കുവൈറ്റ് : പെരുന്നാളിനോടനുബന്ധിച്ചു കുവൈറ്റിൽ അരങ്ങേറുന്ന ബദർ അൽ സമ " ഗ്രാൻഡ് ഈദിയ" സംഗീത നിശയുടെ പാസ് വിതരണം ഗ്രാൻഡ് ഹൈപ്പർ റീജ്യണൽ ഡയറക്ടർ അയ്യൂബ് കച്ചേരി ഉദ്ഘാടനം ചെയ്തു. മീഡിയ ഫാക്റ്ററി ടെക്നിക്കൽ ഡയറക്ടർ ഷാജഹാൻ അബ്ദുൽ ഹമീദിൽ നിന്ന് അദ്ദേഹം ആദ്യ പാസ് ഏറ്റുവാങ്ങി . മലയാളത്തിലെ പ്രമുഖഗായകരെ അണിനിരത്തി മീഡിയ ഫാക്റ്ററി ആണ് ഈദിയ ഒരുക്കുന്നത്. ജൂലൈ പതിനൊന്നിന് വൈകീട്ട് ഏഴു മണിക്ക് മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർ നാഷണൽ സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ അഫ്സൽ, രഹ്ന , ഇഷാൻ ദേവ്, സിയാഹുൽ ഹഖ് തുടങ്ങിയ പ്രമുഖ ഗായകർ പങ്കെടുക്കും. ഫർവാനിയ ഗ്രാൻഡ് ഫ്രഷിൽ നടന്ന ചടങ്ങിൽ ഗ്രാൻഡ് സിഇഒ മുഹമ്മദ് സുനീർ, ഓപ്പറേഷൻസ് ഡയറക്ടർ തഹ്സീർ അലി, സി ഒ ഒ. റാഹിൽ ബസിം എന്നിവർ സംബന്ധിച്ചു.

Related Posts