ബഹ്‌റിനിൽ 200 മില്ലിലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി.

ബഹ്റിൻ:

ബഹ്‌റിനിൽ 200 മില്ലിലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി. ഔദ്യോഗിക ഗസറ്റിലാണ് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഗസറ്റിൽ വിജ്ഞാപനം ചെയ്ത തീയതി മുതൽ ആറ് മാസത്തിനു ശേഷമേ നിയമം പ്രാബല്യത്തിൽ വരുകയുള്ളൂ. ഇവയുടെ ഉൽപാദനവും ഇറക്കുമതിയും വിതരണവും ബഹ്റിനിൽ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു കയറ്റുമതി ആവശ്യത്തിനായി ഉൽപ്പാദനത്തെ നിരോധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതായും സൂചന ഉണ്ട്.

Related Posts