ബഹ്റൈനിൽ ഞായറാഴ്ച മുതൽ പുതിയ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ ഏർപ്പെടുത്തുന്നു .
ബഹ്‌റൈൻ :
നാഷണൽ പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയെഴ്സ് (എൻപിആർഎ) ജൂലൈ 11 ഞായറാഴ്ച മുതൽ പുതിയ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ ഏർപ്പെടുത്തും .നിലവിൽ ഉള്ള സ്റ്റിക്കർ കാലാവധി കഴിയുന്നതുവരെ ഉപയോഗപ്പെടുത്താം.
അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ട ആവശ്യമില്ലാതെയും രാജ്യത്തുനിന്നും പുറത്തേക്കു പോകുന്ന എമിഗ്രേഷൻ പോയിന്റ്റുകളിലും സ്റ്റിക്കർ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.