ബഹ്‌റൈനിലേക്കു വരുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു .
ബഹ്‌റൈൻ :
നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ് ആണ് ബഹ്‌റൈനിൽ എത്തുന്നവർക്കായി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചത് .
രോഗ മുക്തി നേടിയവരോ വാക്‌സിൻ സ്വീകരിക്കുകയോ ചെയ്തു ജിസിസി രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ ഇവിടെ എത്തുമ്പോൾ പി സി ആർ ടെസ്റ്റ് നടത്തേണ്ടതില്ല . എന്നാൽ ഇവർ വാക്‌സിൻ സ്വീകരിച്ചതിന്റെയോ രോഗമുക്തി നേടിയതിന്റെയോ സർട്ടിഫിക്കറ്റ് മൊബൈൽ അപ്പ്ളിക്കേഷനിൽ ഹാജരാകണം . അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ള യുകെ , യൂറോപ്യൻ യൂണിയൻ , കാനഡ , യൂ എസ് എ എന്നി സ്ഥലങ്ങളിൽ നിന്നും വാക്‌സിൻ സ്വീകരിച്ചു വരുന്നവർ ക്യു ആർ കോഡ് ഉള്ള സർട്ടിഫിക്കറ്റ് വിമാന താവളത്തിൽ ഹാജരാക്കണം . എന്നാൽ ഇവർ പി സി ആർ പരിശോധനക്ക് വിധേയരാകണം . അതിനെ തുടർന്ന് അഞ്ചാം ദിവസംവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തണം . വിമാന താവളത്തിൽ നിന്നും നടത്തുന്ന പരിശോധന ഫലം ലഭിക്കുന്നത് വരെ വീട്ടു നിരീക്ഷണത്തിൽ കഴിയണം . ഇന്ത്യ , പാകിസ്ഥാൻ , ബംഗ്ലാദേശ് നേപ്പാൾ , ശ്രീലങ്ക എന്നി രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം . കൂടാതെ അധികൃതർ ഏർപ്പെടുത്തിയിരിക്കുന്ന മൂന്നു കൊവിഡ് പരിശോധനകൾ നടത്തണം . ബഹ്‌റൈനിൽ കഴിയുന്ന എൺപതു ശതമാനം ആളുകളും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി അധികൃതർ അറിയിച്ചു .