ബഹ്‌റൈൻ ആദ്യ ഗോൾഡൻ വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക്
മനാമ : ബഹ്‌റൈൻ അടുത്തിടെ പ്രഖ്യാപിച്ച പത്തുവർഷം കാലാവധിയുള്ള ഗോൾഡൻ റെസിഡൻസി വിസ നേടുന്ന ആദ്യ വ്യക്തി ആയി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യുസഫ് അലി മാറി .
ഈ ബഹുമതി ലഭിച്ചത് ജീവിതത്തിൽ വളരെ അഭിമാനകരവും സന്തോഷമുള്ളതുമായ നിമിഷങ്ങൾ ആണ് . ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലിഫക്കും പ്രധാനമന്ത്രി കിരീടാവകാശിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബഹ്‌റൈൻ സർക്കാരിനു ആത്മാർത്ഥമായി നന്ദി പറയുന്നതായും എം എ യൂസഫലി പറഞ്ഞു. പത്തുവർഷം കാലാവധിയുള്ള വിസ ഏർപ്പെടുത്തുന്നത് വഴി മേഖലയിൽ ബഹ്റിനെ പ്രധാന വ്യപാര നിക്ഷേപ കേന്ദ്രമാക്കി മാറ്റുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.