കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് ജാമ്യം.

ക്രിമിനൽ പശ്ചാത്തലമില്ലാത്ത തടവുകാർക്ക് 90 ദിവസത്തെ പരോള്‍ നൽകാൻ ഉത്തരവായി.

തിരുവനന്തപുരം:

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാൻ നിർദേശിച്ചതനുസരിച്ച്, സുപ്രീം കോടതി ഉത്തരവ് പ്രകാരം കേരളത്തിലെ തടവുകാർക്ക് 90 ദിവസത്തെ പരോള്‍ നൽകാൻ ഉത്തരവായി. 7 വർഷത്തിന് താഴെ ശിക്ഷിക്കപ്പെടാവുന്ന വകുപ്പുകൾ ചുമത്തപ്പെട്ടവരും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരും, സ്ഥിരം കുറ്റവാളികൾ അല്ലാവത്തവരും, ഒരു കേസിൽ മാത്രം ഉൾപ്പെട്ടതും ആയ റിമാൻഡ് തടവുകാർക്ക് ആണ് ജാമ്യം ലഭിക്കുക. സ്വന്തം ബോണ്ടിൽ ഇടക്കാല ജാമ്യം നൽകാനാണ് ഉത്തരവ്. മേയ് 5ലെ സർക്കാർ ഉത്തരവ് പ്രകാരം പരോൾ ലഭിച്ച തടവുകാർക്കും സുപ്രീം കോടതി അനുവദിച്ച പരോൾ ലഭിക്കും.

ഹൈക്കോടതി ജഡ്ജി സി ടി രവികുമാർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി കെ ജോസ്, ജയിൽ വകുപ്പ് അധ്യക്ഷൻ ഋഷിരാജ് സിങ് എന്നിവരടങ്ങുന്ന സുപ്രീം കോടതി നിയമിച്ച ഹൈപവർ കമ്മിറ്റിയുടേതാണ് തീരുമാനം.

Related Posts