ലൈഫ് മിഷൻ കോഴക്കേസ്; കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ 10 തവണ ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലും വച്ചിരുന്നു. ഇക്കാലമത്രയും അദ്ദേഹം അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും സന്തോഷ് ഈപ്പൻ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്‍റെ ഈ വാദങ്ങൾ അംഗീകരിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Related Posts