ബനാന ഹണി പാർക്ക്: പ്രവർത്തന കലണ്ടർ തയ്യാറാക്കും

കണ്ണാറ ബനാന ആന്റ് ഹണി പാർക്ക് ആറുമാസത്തിനകം പ്രവർത്തനം പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമയബന്ധിതമായി പ്രവർത്തന കലണ്ടർ തയ്യാറാക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന ബനാന ആന്റ് ഹണി പാർക്ക് നിർമ്മാണ പ്രവർത്തന അവലോകന യോഗത്തിലാണ് തീരുമാനം.

ഏഴു ഇലക്‌ട്രിക്കൽ ബിഡുകളുടെ ടെണ്ടർ ഉടനെ പൂർത്തിയാക്കുമെന്നും, തേൻ സംഭരിച്ചുകൊണ്ട് മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ട്രയൽ റൺ ഉടനെ ആരംഭിക്കുവാനും യോഗത്തിൽ തീരുമാനമായി.

കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കേരള അഗ്രോ ബിസിനസ് കമ്പനി മാനേജിംഗ് ഡയറക്ടർ, തൃശൂർ ലേബർ കോണ്ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് ജി സജീവൻ, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Posts