ബെംഗളൂരുവിൽ സ്ഫോടനം, മൂന്നു പേർ കൊല്ലപ്പെട്ടു

ട്രാൻസ്പോർട്ട് കമ്പനിയുടെ ഗോഡൗണിൽ ഉണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടതായും ഒരാൾക്ക് പരിക്കു പറ്റിയതായും റിപ്പോർട്ടുകൾ. വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

ബെംഗളൂരുവിലെ ചാമരാജ് പേട്ടിലാണ് സംഭവം. മരിച്ചവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിൻ്റെ കാരണം അറിവായിട്ടില്ല. സംഭവസ്ഥലത്തു നിന്ന് പടക്കങ്ങൾ പോലെ തീപിടിക്കുന്ന വസ്തുക്കൾ കണ്ടെടുത്തതായി സൂചനകളുണ്ട്.

Related Posts