ബാങ്ക് സ്വകാര്യവൽക്കരണം; കേന്ദ്ര ഭരണത്തിനെതിരെ പ്രതിക്ഷേധമുയരണം; രാകേഷ് ടിക്കായത്ത്
ന്യൂഡൽഹി: പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരണ മെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. അടുത്തത് ബാങ്കുകളെയാകും ലക്ഷ്യമിടുകയെന്ന് കർഷകസമരത്തിന്റെ തുടക്കത്തിൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണ ബില്ലുകൾ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് രാകേഷ് ടിക്കായത്തിന്റെ പ്രസ്താവന.
കർഷക സംഘടനകളുടെ പ്രതിക്ഷേധത്തിൽ വിവാദമായ കാർഷിക ബില്ലുകൾ കഴിഞ്ഞ ദിവസം പാർലിമെന്റിൽ കേന്ദ്രം പിൻവലിച്ചുവെങ്കിലും കർഷകർ ഉന്നയിച്ച മറ്റുള്ള വിഷയങ്ങളിൽ തീരുമാനമില്ലാത്തതിനാൽ സമരം തുടരുകയാണ് കർഷകർ.