വിയ്യാറയലിനെ തകർത്ത് ബാഴ്സ
ലാ ലിഗയിൽ വിയ്യാറയലിനെ തകർത്ത് ബാഴ്‌സ. ഇന്നലെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സിലോണയുടെ ജയം. ന്യൂകാംപിൽ നടന്ന മത്സരത്തിൽ വിയ്യാറയലിനെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് ബാഴ്സിലോണ വിജയിച്ചത്. റോബർട്ട് ലെവൻഡോസ്കിയാണ് ബാഴ്സയ്ക്കായി രണ്ട് ഗോളുകൾ നേടിയത്. ഒരു ഗോൾ അൻസു ഫാറ്റിയാണ് നേടിയത്. 30-ാം മിനിറ്റിനും 38-ാം മിനിറ്റിനുമിടയിലാണ് ബാഴ്സയുടെ മൂന്ന് ഗോളുകളും പിറന്നത്. വിയ്യാറയലിനെ തോൽപ്പിച്ചെങ്കിലും ബാഴ്സിലോണ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തന്നെയാണ്. 10 മത്സരങ്ങളിൽ നിന്ന് 25 പോയിന്‍റാണ് ബാഴ്സയ്ക്കുള്ളത്. 28 പോയിന്‍റുള്ള റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.