കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദ്യൂരപ്പ രാജി വച്ച ഒഴിവില്‍ ബസവരാജ് ബൊമ്മെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ഇന്നലെ ബെംഗളൂരുവില്‍ ചേര്‍ന്ന ബി ജെ പി, എം എല്‍ എമാരുടെ യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയ്‌യെ തെരഞ്ഞെടുത്തത്.
ഹൂബ്ബള്ളിയില്‍ നിന്നുള്ള എം എല്‍ എയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ബി എസ് യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ്. യെദ്യൂരപ്പ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിന്റെ പേര് നിര്‍ദേശിച്ചത്. ഈ പേര് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും അംഗീകരിക്കുകയായിരുന്നു.