ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് 2023; പെട്രോൾഹെഡ് ആക്ടർ അവാർഡ് ദുല്‍ഖര്‍ സല്‍മാന്
2023 ലെ ബിബിസി ടോപ്പ് ഗിയർ ഇന്ത്യ അവാർഡ് ദുൽഖർ സൽമാന്. ഈ വർഷത്തെ പെട്രോൾ ഹെഡ് ആക്ടർ അവാർഡാണ് ദുൽഖർ നേടിയത്. ചുപ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്കാരം ലഭിച്ചത്. ദുൽഖർ സൽമാൻ അടുത്തിടെ ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയിരുന്നു. മികച്ച വില്ലൻ വേഷത്തിനുള്ള പുരസ്കാരമാണ് ദുൽഖർ സ്വന്തമാക്കിയത്. ദുൽഖർ സൽമാനാണ് ഈ പുരസ്കാരം നേടുന്ന ആദ്യ മലയാള നടൻ. ആർ ബൽകി രചനയും സംവിധാനവും നിർവഹിച്ച 'ചുപ്' സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്. ദുൽഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ബിഗ് ബജറ്റ് മാസ് എന്‍റർടെയ്നറായ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്‍റെ വരാനിരിക്കുന്ന ചിത്രം. ചിത്രം ഈ വർഷം ഓണത്തിന് റിലീസ് ചെയ്യും. വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാനാണ് നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.