സൂമിൽ മീറ്റിങ്ങിന് വിളിച്ചാൽ കരുതിയിരിക്കുക, ചിലപ്പോൾ പണിപോയ കാര്യം പറയാനാവും!!

കമ്പനിയിലെ സിഇഒ യോ മാനേജരോ നിങ്ങളെ വിളിച്ച് ഒരു സൂം മീറ്റിങ്ങോ, ഗൂഗിൾ മീറ്റിങ്ങോ ഉണ്ടെന്ന് പറഞ്ഞാൽ ആ നിമിഷം മുതൽ കരുതലോടെ ഇരിക്കുക. ഒരു പക്ഷേ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന കാര്യം പറയാനാവും ആ മീറ്റിങ്ങ്.

മോർട്ഗേജ് ലെൻഡിങ്ങ് സ്ഥാപനമായ ബെറ്റർ.കോമിൻ്റെ സിഇഒ ആയ വിശാൽ ഗാർഗ് കമ്പനിയിലെ ആയിരത്തിനടുത്ത് ജീവനക്കാരോട് സൂം മീറ്റിങ്ങിന് ഹാജരാവാൻ നിർദേശിച്ചത് കൂട്ട പിരിച്ചുവിടലിന് വേണ്ടിയാണ്. മീറ്റിങ്ങിൽ ഹാജരായ എല്ലാവർക്കും കിട്ടിയത് മുട്ടൻ പണി. പിരിച്ചുവിടാൻ ഉദ്ദേശിച്ചവരെ മാത്രമാണ് മീറ്റിങ്ങിലേക്ക് ക്ഷണിച്ചത്.

വെബിനാറിൽ സംബന്ധിച്ചവരോടായി വിശാൽ ഗാർഗ് പറഞ്ഞത് ഇത്രമാത്രം. കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചാണ് നമ്മുടെ കമ്പനി മുന്നോട്ടു പോകുന്നത്. ഒമ്പത് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ നാം നിർബന്ധിതരായിരിക്കുന്നു. നിർഭാഗ്യവശാൽ നിങ്ങളും അവരിൽ ഉൾപ്പെടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ മോർട്ഗേജ്‌ സ്ഥാപനമാണ് ബെറ്റർ.കോം.

Related Posts