ജോക്കോവിച്ചിനെ മറികടന്നു; ലോക ഒന്നാം നമ്പർ താരമായി അൽകാരാസ്

ഇന്ത്യൻ വെൽസ്: റഷ്യയുടെ ഡാനിൽ മെദ്വദേവിനെ പരാജയപ്പെടുത്തി കാർലോസ് അൽകാരാസ് ഇന്ത്യൻ വെൽസ് ഓപ്പൺ കിരീടം നേടി. അങ്ങനെ സ്പാനിഷ് യുവതാരം ലോക ഒന്നാം നമ്പർ സ്ഥാനവും തിരിച്ചുപിടിച്ചു. നൊവാക് ജോക്കോവിച്ചിനെയാണ് അൽകാരാസ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. കോവിഡ് വാക്സിൻ എടുക്കാത്തതിനാൽ യുഎസിലേക്ക് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ജോക്കോവിച്ച് ഇന്ത്യൻ വെൽസ് ഓപ്പണിൽ നിന്ന് പിൻമാറിയിരുന്നു. കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ കിരീടം നേടിയ ശേഷം ജോക്കോവിച്ച് ലോക ഒന്നാം നമ്പർ താരമായ അൽകാരാസിനെ മറികടന്നിരുന്നു.

Related Posts