ഐഫോൺ ഹോൾഡറുടെ കണ്ണിലാണ് സൗന്ദര്യം; നിർവചനം മാറ്റിപ്പിടിച്ച് മമ്ത മോഹൻദാസ്
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മമ്ത മോഹൻദാസ്. ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്നാണ് മമ്തയെപ്പറ്റി പൊതുവെ എല്ലാവരും പറയാറ്. ജീവിതത്തിൽ നേരിട്ട പ്രയാസകരമായ അനുഭവങ്ങളെ കരുത്തോടെ അതിജീവിച്ചത് മമ്തയുടെ കരിയറിലും വളർച്ച കൊണ്ടുവന്നു. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാള സിനിമയിൽ തന്റെ തായ സ്ഥാനം കരസ്ഥമാക്കാൻ നടിക്കായിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ഭ്രമം' എന്ന ചിത്രത്തിലൂടെ പുതിയൊരു കഥാപാത്രം കൂടി മമ്തയുടെ ഫിലിമോഗ്രഫിയിൽ ഇടം പിടിച്ചിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മമ്ത. പുതിയ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ സുന്ദരമായ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് താരം കുറിച്ച രസകരമായ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സൗന്ദര്യം കുടികൊള്ളുന്നത് നോക്കുന്നവന്റെ കണ്ണിലാണ് അഥവാ"ബ്യൂട്ടി ലൈസ് ഇൻ ദി ഐസ് ഓഫ് ദി ബിഹോൾഡർ" എന്ന പ്ലാറ്റോയുടെ പ്രശസ്തമായ നിർവചനത്തെ ട്വിസ്റ്റ് ചെയ്ത് "ബ്യൂട്ടി ലൈസ് ഇൻ ദി ഐസ് ഓഫ് ദി ഐഫോൺ ഹോൾഡർ", "താങ്ക്സ് റ്റു ദി ബിഹോൾഡർ" എന്ന് രസകരമാക്കിയാണ് താരം കുറിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ ഛായാഗ്രാഹകരിൽ ഒരാളും ഭ്രമത്തിന്റെ സംവിധായകനുമായ രവി കെ ചന്ദ്രൻ ഐ ഫോണിൽ എടുത്ത മനോഹരമായ ചിത്രമാണ് മമ്ത ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.