“തേനീച്ച വളർത്തൽ " ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കേരള കാർഷിക സർവകലാശാല ഇ -പഠന കേന്ദ്രം “തേനീച്ച വളർത്തൽ " എന്ന വിഷയത്തില്‍ ഒരു ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. 20 ദിവസം ദൈർഘ്യമുള്ള ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഒൻപത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ എ യു. MOOC പ്ലാറ്റ് ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥo പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കില്‍ സർട്ടിഫിക്കറ്റും നല്കുന്നതാണ്. സർട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവർക്ക് ഫെബ്രുവരി 21 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.

Related Posts