തേനീച്ച വളർത്തൽ പരിശീലനം
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന കർഷകർക്ക് 50 ശതമാനം സബ്സിഡി നിരക്കിൽ തേനീച്ച കൂടുകൾ നൽകും. ആദ്യം ലഭിക്കുന്ന അപേക്ഷകളിൽ തിരഞ്ഞെടുക്കപ്പെട്ട 30 അപേക്ഷകർക്കാണ് ആനുകൂല്യം ലഭിക്കുക. പ്രായം 60 വയസ് കവിയരുത്. താൽപര്യമുളളവർ ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി സഹിതം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പാലസ് റോഡ് തൃശൂർ എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 25. ഫോൺ: 0487 2338699