ബംഗാള്‍ വ്യവസായ മന്ത്രിയെ ഇ ഡി അറസ്റ്റു ചെയ്തു
അഴിമതിക്കേസിൽ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ ഇ ഡി അറസ്റ്റ് ചെയ്‌തു. 24 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്‌തത്. പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയിൽ നിന്നും ഇ ഡി 20 കോടി രൂപ പിടിച്ചെടുത്തിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമാണ് പാർത്ഥ ചാറ്റർജി.
അധ്യാപക റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയിൽ നിന്നും ഇ ഡി 20 കോടി രൂപയും വജ്രാഭരണങ്ങളും ഇ ഡി കണ്ടെത്തിയിരുന്നു. തുടർന്നാണ് അർധരാത്രിയോടെ കേന്ദ്രസേനയുടെ അകമ്പടിയിൽ ഉദ്യോഗസ്ഥർ മന്ത്രിയുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയത്.
പരിശോധനയും മൊഴിയെടുക്കലും രാവിലെയും തുടർന്നു. വെസ്റ്റ് ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ, വെസ്റ്റ് ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇ ഡി നടപടി.