ബെംഗളൂരു-മൈസൂരു 10 വരി പാത ഉടൻ; ഉദ്ഘാടനം ഫെബ്രുവരിയിൽ

ബെംഗളൂരു: ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായി നിർമിച്ച ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ഈ 10 വരി പാത തുറക്കുന്നതോടെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറും 20 മിനിറ്റും ആയി കുറയും. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 9,000 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിദഗട്ടയിലേക്കും അവിടെ നിന്ന് മൈസൂരുവിലേക്കും രണ്ട് ഘട്ടങ്ങളിലായാണ് പാത നിർമ്മിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന അഞ്ച് ബൈപ്പാസുകൾ ഉൾപ്പെടുന്ന 52 കിലോമീറ്റർ ദൈർഘ്യമുള്ള പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുവരികള്‍ വീതം സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളും ഉണ്ടായിരിക്കും. ഈ രണ്ട് റൂട്ടുകളും ഗ്രാമങ്ങളുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റും. ശേഷിക്കുന്ന ആറ് ലൈനുകൾ പ്രധാന റോഡിന്‍റെ ഭാഗമായി തുടരും. നിലവിൽ മൈസൂരുവിനും ബെംബെംഗളൂരുവിനുമിടയിലെ യാത്രയ്ക്ക് മൂന്നുമുതല്‍ നാല് മണിക്കൂർ വരെയാണ് സമയമെടുക്കുക. ഇത് മൂന്നിലൊന്നായി കുറയ്ക്കുന്നതിനും ഇന്ധന ഉപഭോഗം ലാഭിക്കുന്നതിനും ഈ പദ്ധതി സഹായിക്കും.

Related Posts