2021 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യുസി മാക്മില്ലനും

തന്മാത്രാ നിർമാണത്തിൽ കൃത്യതയോടെ ഉപയോഗിക്കാവുന്ന ജൈവ രാസത്വരകം വികസിപ്പിച്ചതിനാണ് പുരസ്കാരം. ലോഹങ്ങളും എൻസൈമുകളും മാത്രമാണ് രാസത്വരകങ്ങളായി പ്രവർത്തിക്കുക എന്നാണ് കാലങ്ങളായി കരുതിപ്പോന്നിരുന്നത്. 2000 ത്തിൽ ഇരുവരും സ്വന്തം നിലയിൽ മൂന്നാമതൊരു രാസത്വരകം, ഓർഗാനോ കാറ്റാലിസിസ്, വികസിപ്പിച്ചെടുക്കുകയായിരുന്നു. ജൈവ രാസത്വരകങ്ങളുടെ കണ്ടുപിടുത്തത്തോടെ വൻ കുതിച്ചു ചാട്ടമാണ് രസതന്ത്രത്തിൽ ഉണ്ടായത്. ഈ രംഗത്തെ അതികായരാണ് ഇരുവരും അറിയപ്പെടുന്നത്. ഔഷധ നിർമാണത്തിൽ വലിയ തോതിലുള്ള പുരോഗതിയാണ് ഇതുമൂലം ഉണ്ടായത്. രസതന്ത്രത്തെ കൂടുതൽ പച്ചപ്പും പ്രകൃതിയോട് ഇണക്കമുളളതുമാക്കി മാനവരാശിക്ക് നൽകിയ മഹത്തായ സംഭാവനയ്ക്കാണ് പുരസ്കാരം നൽകുന്നതെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി.

Related Posts