ആഞ്ജനേയന് ഇത്തവണത്തെ ഓണ സമ്മാനം ഇറ്റലിയിൽ നിന്ന്.
തൃശ്ശൂർ : ചേലൂർ സെന്റ് ജോസഫ് കോൺവെന്റിലെ വിദ്യാർത്ഥിയായ ആഞ്ജനേയന് ഈ ഓണത്തിന് സമ്മാനവുമായി ഇറ്റലിയിലെ മിലാനിലുള്ള ബെർഗാമോ സഹോദരങ്ങളെന്ന വാട്സാപ്പ് കൂട്ടായ്മ അയച്ച് കൊടുത്തത് പുതിയ ഫോണും ഓണക്കോടിയും.
അരക്കു താഴെ സ്വാധീനമില്ലാത്ത ആഞ്ജനേയൻ തന്റെ വൈകല്യങ്ങളെല്ലാം മറന്ന് മികച്ച പഠന നിലവാരം പുലർത്തുന്ന ക്ലാസ്സിലെ മിടുക്കനായ കുട്ടിയാണ് . കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സിലേക്ക് പഠനം വഴി മാറിയതോടെ മൊബൈൽ ഫോൺ ഇല്ലാതെ ക്ലാസ്സിൽ ഇരിക്കാൻ സാധിക്കാതിരുന്ന ആഞ്ജനേയന്റെ വിഷമം കണ്ട് ബെർഗാമോ വാട്സപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ സഹപാഠിയായ ആഞ്ജനേയന്റെ ടീച്ചർ അറിയിച്ചതനുസരിച്ചാണ് ആഞ്ജനേയന് വേണ്ട മൊബൈൽ ഫോൺ വേഗത്തിൽ ഓണ സമ്മാനമായി തന്നെ കൈ മാറിയതെന്ന് ബെർഗാമോ വാട്സാപ്പ് കൂട്ടായ്മ അഡ്മിൻ ലിബി പൊഴേക്കടവിൽ അറിയിച്ചു.