ഇറ്റലിയിലെ മലയാളി സംഘടനയായ ബെർഗമോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
ഇറ്റലി: ഇറ്റലിയിലെ ലൊംബാർഡിയ റീജിയൻ ബെർഗമോയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനയായ ബെർഗമോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം.
2021-2022 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികൾ. രക്ഷാധികാരിയായി സജീവൻ വാസു, പ്രസിഡണ്ട് മുഹമ്മദ് ആബിർ, വൈസ് പ്രസിഡണ്ട് അനിൽ കൊച്ചത്, സെക്രട്ടറി ലിജു പൊഴേക്കടവിൽ, ജോയിന്‍റ് സെക്രട്ടറി ആശിർവാദ്, ട്രഷറർമാരായി സത്യൻ വടപറമ്പിൽ, ഗിരീഷ് മാധവൻ എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിതേഷ് അന്തിക്കാട്, അജിപോൾ, ജോസഫ് കൊടിയൻ, വിജയൻ അമ്പഴത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.