ഹാഫ് 2021 അന്താരാഷ്ട്ര ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ഇമ ബാബുവിന് സമ്മാനിച്ചു

പതിനൊന്നാമത് ഹാഫ് 2021 അന്താരാഷ്ട്ര ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡ് തൃപ്രയാർ സ്വദേശി ഇമ ബാബു ഏറ്റുവാങ്ങി. പാലക്കാട് ഇൻസൈറ്റ് ക്രിയേറ്റിവ് ഗ്രൂപ്പാണ് ചടങ്ങ് സംഘടിപ്പിച്ചത്. സെക്രട്ടറി മേതിൽ കോമളൻകുട്ടി കാഷ് അവാർഡും, പ്രശസ്തി പത്രവും നൽകി ബാബുവിനെ ആദരിച്ചു. 'ലൈഫ് ഓഫ് ലീഫ് ' എന്ന ബാബുവിന്റെ ഷോർട്ട് ഫിലിമാണ് അവാർഡിന് അർഹമായത്. മാണിക്കോത് മാധവദേവ്, കെ ആർ ചെത്തല്ലൂർ, സി കെ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. നിരവധി ഷോർട് ഫിലിമുകളും, ഡോക്യുമെന്ററികളും ഇമ ബാബു സംവിധാനം ചെയ്തിട്ടുണ്ട്.