നോർവേയിലെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന്റെ പുരസ്‌കാരം ടു  ഓവർ നേടി

തമിഴ് സിനിമയിലെ കലാപരവും സാങ്കേതികവുമായ മികവ് ആഘോഷിക്കുന്ന ഓസ്ലോയിൽ നടക്കുന്ന വാർഷിക ഫിലിം ഫെസ്റ്റിവലാണ്  നോർവേ തമിഴ് ഫിലിം ഫെസ്റ്റിവൽ. ഈ വർഷം 14-ാം വർഷത്തിലേക്ക് ഫെസ്റ്റിവൽ പ്രവേശിച്ചു. 2023 ഏപ്രിൽ 27 മുതൽ 2023 ഏപ്രിൽ 30 വരെ ഓസ്‌ലോയിൽ നടന്ന 14-ാമത് നോർവീജിയൻ തമിഴ് ഫിലിം ഫെസ്റ്റിവൽ - തമിഴർ അവാർഡ്‌സ് 2023 ന്റെ സമാപന ചടങ്ങിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന സംവിധായകൻ ഷാർവിയും പ്രധാന വേഷം ചെയ്യുന്ന മാനവും ( തിരുവനതപുരം ) ഒന്നിക്കുന്ന ഷാർവി സംവിധാനം ചെയ്ത "ഡൂ ഓവർ" എന്ന തമിഴ് സിനിമ മികച്ച സാമൂഹിക അവബോധ ചലച്ചിത്രത്തിനുള്ള അവാർഡ് നേടി. ഒന്നിലധികം അവാർഡുകൾ നേടിയ തമിഴ് മൂവി ഡൂ ഓവർ ലോകമെമ്പാടുമുള്ള 90 ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ നേടിയിട്ടുണ്ട്.

 ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാമൂഹിക പ്രശ്നങ്ങളിൽ മദ്യപാനത്തിന് പങ്കു  വളരെ വലുതാണ് എന്ന് സിനിമ എടുത്തുകാണിക്കുന്നു. ലോകമെമ്പാടുമുള്ള മദ്യദുരുപയോഗം അളവിലും തീവ്രതയിലും വളരെ ഉയർന്നു നില്കുന്നു കുറ്റകൃത്യങ്ങൾ  പൊട്ടിപ്പുറപ്പെടുന്നത് മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. സാമൂഹിക മയക്കുമരുന്നായ മദ്യത്തിന്റെ ദുരുപയോഗം നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മദ്യപാനത്തിന്റെ അവസാന ഘട്ടത്തിൽ എത്തുന്ന നായക കഥാപാത്രത്തിലൂടെ മദ്യപാന വൈകല്യത്തെക്കുറിച്ച് സിനിമ പറയുന്നു, അതിലൂടെ അയാൾക്ക് പ്രിയപ്പെട്ട കുടുംബവും ജോലിയും സുഹൃത്തുക്കളും നഷ്ടപ്പെടുന്നു . നഷ്ടപെട്ട ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള  അവന്റെ ഉള്ളിലെ ഒരു പോരാട്ടം  ആണ് DO OVER.  

 ഓരോ പ്രേക്ഷകനും ശക്തമായ സന്ദേശമാണ് ചിത്രം പറയുന്നത്. നിങ്ങൾ ഒരു മദ്യപാനി ആണെങ്കിൽ, നിങ്ങളുടെ മനസ്സും ആത്മാവും മാറ്റുക. മദ്യാസക്തിയെ മറികടക്കുക എന്ന സന്ദേശം . മാനവ്, മരിയ പിന്റോ, നെഫി അമേലിയ എന്നിവർ അഭിനയിക്കുന്ന ഒരു വരാനിരിക്കുന്ന തമിഴ് ചിത്രമാണ് ടു  ഓവർ. ഷാർവിയാണ് രചനയും സംവിധാനവും. റിയൽ ഇമേജ് ഫിലിംസിന്റെ ബാനറിൽ എസ് ശരവണനാണ് ഈ ചിത്രം നിർമ്മിച്ചത്. പി ജി വെട്രിവേലിന്റെ ഛായാഗ്രഹണവും കെ പ്രഭാകരൻ സംഗീതവും നിർവഹിച്ചു.  ഫെസ്റ്റിവൽ ഡയറക്ടർ  സംവിധായകൻ വസീഹരൻ ശിവലിംഗമാണ് ഡയറക്ടർ വെട്രിമാരൻ, വസീഹരൻ ശിവലിംഗം, ലിൽസ്ട്രോം മേയർ, ജോർജൻ വിക്ക്, ലോറൻസ്‌കോഗ് കമ്മ്യൂണിലെ റാഗ്‌ഹിൽഡ് ബെർഗീം മേയർ, ഓസ്‌ലോയിലെ തൊഴിൽ, സംയോജനം, സാമൂഹിക സേവനങ്ങൾക്കുള്ള ഉസ്മാൻ മുഷ്താഖ് വൈസ് മേയർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അവാർഡുകൾ സമ്മാനിച്ചു.

Related Posts