പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍; ഇന്ത്യക്ക് 160 റൺസ് വിജയലക്ഷ്യം

മെല്‍ബണ്‍: ടി20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 160 റണ്‍സ് വിജയലക്ഷ്യം.അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇഫ്തിഖർ അഹമ്മദ് (34 പന്തിൽ 51), ഷാൻ മസൂദ് (42 പന്തിൽ 52) എന്നിവരാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർമാർ. മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി. പാക്കിസ്ഥാന്‍റെ ഓപ്പണർമാർ തുടക്കം മുതൽ തന്നെ ബുദ്ധിമുട്ടി. ഭുവനേശ്വർ കുമാറിനും അർഷ്ദീപിനും മുന്നിൽ ഇരുവർക്കും പിടിച്ചുനിൽക്കാനായില്ല. ഭുവിയുടെ ആദ്യ ഓവറിൽ ഒരു റണ്‍സ് മാത്രമാണ് നേടാനായത്.

Related Posts