ഭാവനയുടെ ഭജറംഗി 2 തിയറ്ററുകളിലേക്ക്
ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം 'ഭജറംഗി 2'ന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ശിവരാജ് കുമാര്‍ നായകനായി എത്തുന്ന ഈ ചിത്രം ഒക്ടോബര്‍ 29ന് തീയറ്ററിലൂടെ റിലീസിന് എത്തും. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്‍റസി ആക്ഷന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്. എ ഹര്‍ഷയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. രാജ്യത്തും വിദേശത്തുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ, എഡിറ്റിംഗ് ദീപു എസ് കുമാര്‍, കലാസംവിധാനം രവി ശന്തേഹൈക്ലു, സംഭാഷണം രഘു നിഡുവള്ളി, ഡോ രവി വര്‍മ്മ, വിക്രം എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫി.