ഭാരത് ജോഡോ യാത്ര വിളംബരം യൂത്ത് കോൺഗ്രസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി

എടമുട്ടം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിളംബരത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി. എടമുട്ടം ഫുസോ ടർഫ് കോർട്ടിൽ നടന്ന ടൂർണമെന്റ് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അശ്വിൻ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് സചിത്രൻ തയ്യിൽ, കെ.എസ്.യു. ജില്ല ജന. സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവും ആയ വൈശാഖ് വേണുഗോപാൽ, യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ രാകേഷ് യു ആർ, സഗീർ പടുവിങ്ങൽ, യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് ലയേഷ് മാങ്ങാട്ട്, ബൂത്ത് പ്രസിഡന്റ് റോഡക്സ് കെ.എൽ., ഗെയിം കോർഡിനേറ്റർ വിഷ്ണു ആനന്ദൻ എന്നിവർ നേതൃത്വം നൽകി. എഫ്.സി. എവർട്ടെൻ വിന്നേഴ്സും ടീം ഗാന്ധിനഗർ എടമുട്ടം റണ്ണേഴ്സ് കപ്പും നേടി. സമ്മാനധാനം യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷാഹിർ പഴുപ്പറമ്പിൽ നടത്തി. പി.എസ് സന്തോഷ് മാസ്റ്റർ,അജ്മൽ ഷെരീഫ്, ഷാനവാസ് അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.

Related Posts