ഭാരത് ജോഡോ യാത്ര; എടത്തിരുത്തി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് വിളംബര ജാഥ

എടത്തിരുത്തി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി എടത്തിരുത്തി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് വിളംബര ജാഥ സംഘടിപ്പിച്ചു എടത്തിരുത്തി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഫ്സൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇന്ഷാദ് വലിയകത്ത് ഉദ്ഘാടനം നിർവഹിച്ചു. കൈപ്പമംഗലം യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡണ്ട് മനാഫ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സലിം പോക്കാകില്ലത്ത് വൈസ് പ്രസിഡണ്ട് മാരായ കെ കെ രാജേന്ദ്രൻ, പ്രകാശൻ, മണ്ഡലം ഭാരവാഹികളായ ഇക്ബാൽ കുട്ടമംഗലം , ഹാരിസ്, അഷറഫ് എന്നിവർ സംസാരിച്ചു.

Related Posts