കൊവിഡ് നിർദേശങ്ങൾ പാലിക്കാതെ ഭാരത്‌ ജോഡോ യാത്രയ്ക്കു ഹരിയാനയിൽ തുടക്കം

ചണ്ഡിഗഡ്: മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹരിയാനയിൽ ഇന്നത്തെ ഭാരത്‌ജോഡോ യാത്ര ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ കൊവിഡ്-19 നിർദ്ദേശങ്ങൾ തള്ളിയാണ്കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര. ഭാരത് ജോഡോ യാത്രയിൽ കൊവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾപാലിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുമായിബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കും അശോക് ഗെഹ്ലോട്ടിനും ആരോഗ്യമന്ത്രി കത്തയച്ചു. മാസ്കുകളുംസാനിറ്റൈസറുകളും ശരിയായി ഉപയോഗിക്കണമെന്നും വാക്സിനേഷൻ എടുത്തവരെ മാത്രമേ യാത്രയിൽപങ്കെടുക്കാൻ അനുവദിക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. അല്ലാത്ത പക്ഷം യാത്ര മാറ്റിവയ്ക്കണമെന്നുംആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ ഭാരത് ജോഡോ യാത്രയിൽ ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുംഅതൃപ്തിയുണ്ടെന്നും ഗുജറാത്തിലെ പ്രധാനമന്ത്രിയുടെ റാലിയിൽ ഈ നിർദ്ദേശങ്ങൾ പാലിച്ചിരുന്നോയെന്നുംകോൺഗ്രസ് ചോദിച്ചു. ബി.ജെ.പി നേതാക്കളുടെ പ്രചാരണ പരിപാടികൾക്കൊന്നും ബാധകമല്ലാത്ത കൊവിഡ്മാനദണ്ഡങ്ങൾ രാഹുൽ ഗാന്ധിയുടെ യാത്രയിൽ മാത്രം ഏർപ്പെടുത്തിയത് ദുരൂഹമാണെന്ന് ബിഹാർ മുഖ്യമന്ത്രിനിതീഷ് കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് വർദ്ധിച്ചുവരുന്ന പിന്തുണയിൽ കേന്ദ്ര സർക്കാരിന്ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Posts