സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഇനി ഒഴിവാക്കാം; 'ഭാരത് സീരിസ്' വരുന്നു.

വാഹന രജിസ്ട്രേഷന് പുതിയ സംവിധാനം. വാഹനങ്ങൾക്ക് സംസ്ഥാനാന്തര രജിസ്ട്രേഷൻ ഒഴിവാക്കാൻ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. 'ഭാരത് സീരീസ് ' എന്നാണ് സംവിധാനത്തിന്റെ പേര്. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്ട്രേഷന്‍ ഒഴിവാക്കാം. റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും. സെപ്റ്റംബർ 15 മുതൽ പുതിയ സംവിധാനം പ്രാവർത്തീകമാകും അതോടൊപ്പം നിലവിലെ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തുകൊണ്ട് നിലവിലെ ഉപരിതല ഗതാഗത മന്ത്രാലയം വിക്ജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് രെജിസ്ട്രേഷൻ ഓൺലൈൻ വഴി ആയിരിക്കും. രെജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ വ്യത്യസ്തമായിരിക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യം. നിലവിൽ സംസ്ഥാനങ്ങളുടെ പേരുകളുടെ ചുരുക്കവും അതോടൊപ്പം അക്കങ്ങളും ഉപയോഗപെടുത്തിയാണ് വാഹന നമ്പർ വരുന്നത്. അതിനു പകരം ഇപ്പോൾ വാഹനം വാങ്ങിയ വർഷത്തിന്റെ അവസാനത്തെ രണ്ടക്കം, ഭാരത് സീരീസിന്റെ ബി എച്ച് എന്ന വാക്കും അതോടൊപ്പം തന്നെ നാല് അക്കങ്ങളും ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങളും ഉണ്ടായിരിക്കും.

വാഹനങ്ങളുടെ നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട്‌ നിലവിൽ 15 വർഷം എന്നതിന് പകരം 2 വർഷമോ അതെല്ലെങ്കിൽ അതിന് ആനുപാതികമായിട്ടുള്ള മറ്റ് സമയക്രമമോ ആയിരിക്കും. അതിനെ സംബന്ധിച്ച് ഉപരിതല ഗതാഗത മന്ത്രലയം വിശദീകരിക്കും.

പ്രധിരോധ മന്ത്രാലയവുമായി പ്രവർത്തിക്കുന്നവർ, സൈനീകരുൾപ്പെടെ ഉള്ളവർ കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലും സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സ്ഥാപനങ്ങളിൽ പ്രവൃത്തിക്കുന്നസവർ, നാലോ നാലിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ ഇവർക്കായിരിക്കും നിലവിലെ സാഹചര്യത്തിൽ ഭാരത് സീരീസിന്റെ ഭാഗമായി വാഹന രെജിസ്ട്രേഷൻ ഉള്ള അവസരം ഉണ്ടായിരിക്കുക.

Related Posts