ആദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലേക്കുയർത്താൻ പ്രചോദിപ്പിച്ച ഭാസ്ക്കരൻ മാസ്റ്റർ നാട്ടികക്ക് സപ്തതിയുടെ നിറവ്

വിവേകാനന്ദ സാഹിത്യ സർവ്വം എന്ന ആദ്ധ്യാത്മിക പുസ്തകമാണ് ഭാസ്ക്കരൻ മാസ്റ്ററെ ആദ്ധ്യാത്മിക പ്രഭാഷണ രംഗത്തേക്ക് വഴിതിരിച്ചു വിട്ടത്.എൺപത്തിനാല് വയസിനിടെ ആയിരത്തിലേറെ പ്രഭാഷണങ്ങൾ. കുട്ടിക്കാലം മുതൽക്കേ ആദ്ധ്യാത്മിക പ്രഭാഷണങ്ങളിൽ ആകൃഷ്ടനായിരുന്നു ഭാസ്ക്കരൻ നാട്ടിക. നാട്ടിക ഫിഷറീസ് ഹൈസ്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥി. പഠനത്തിന് ശേഷം ബാംഗ്ലൂരിലെ ബിന്നി മിൽസിൽ ജോലി ലഭിച്ചതോടെ ഭാസ്ക്കരൻ മാസ്റ്ററുടെ കുടുംബം പ്രതീക്ഷയുടെ തുരുത്തിലേക്ക് പ്രവേശിച്ചു. ജോലിയുടെ ഇടവേളക്കിടയിലും ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കുന്നതിൽ തൽപ്പരനായിരുന്നു ഭാസ്ക്കരൻ മാസ്റ്റർ. ബാംഗ്ലൂരിലെ ടൗൺഹാളിന് പുറമേ ശ്രീരാമകൃഷ്ണ മഠത്തിൽ ആഴ്ചതോറുമുള്ള പ്രഭാഷണങ്ങൾ കേൾക്കാനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കന്നഡക്കൊപ്പം ഇംഗ്ലീഷ് ഭാഷകളിലുമായിരുന്നു പ്രഭാഷണങ്ങൾ കേട്ടിരുന്നത് ഇരുപത് വർഷത്തോളം അദ്ധ്യാത്മിക പ്രഭാഷണങ്ങൾ കേട്ടറിഞ്ഞു. ഒരു ദിവസം പുറനാട്ടുക്കര ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി ബാംഗ്ലൂരിൽ പ്രഭാഷണത്തിനെത്തിയതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിന് വഴിത്തിരിവായത് സ്വാമിയുടെ നിർദ്ദേശപ്രകാരം പുറനാട്ടുക്കരയിലെത്തിയ ഭാസ്ക്കരൻ മാസ്റ്റർക്ക് ലഭിച്ച നിർദ്ദേശം ഏഴ് വാള്യങ്ങളിലുള്ള വിവേകാനന്ദ സാഹിത്യ സർവ്വസ്വം വായിക്കാനായിരുന്നു. ആറ് അണയായിരുന്നു അന്ന് പുസ്തകത്തിനുള്ള വില. ജേലിക്കിടെ നാട്ടിലെത്തുമ്പോൾ ഇതിനകം ഇരുപതിനായിരത്തിലേറെ ആദ്ധ്യാത്മിക പുസ്തകങ്ങൾ സ്വന്തമാക്കി. മൂന്ന് വാള്യങ്ങളിലുള്ള ശ്രീരാമകൃഷ്ണ വചനാമൃതം, ഇതിന്റെ സംഗ്രഹം , ജ്ഞാനയോഗം, ഭക്തിയോഗം തുടങ്ങിയ നിരവധി പുസ്തകങ്ങൾ പഠന വിധേയമാക്കിയതോടെ അദ്ധ്യാത്മിക പ്രഭാഷക മനസ് രൂപപ്പെട്ടു. ബാംഗ്ലൂരിലെ ജോലിക്കിടെ ഓട്ടോറിക്ഷ വാങ്ങി സർവ്വീസ് നടത്താൻ ഡ്രൈവറെ ചുമതലപ്പെടുത്തിയും, സർക്കാരിൽ നിന്ന് മണ്ണെണ്ണ ക്വാട്ട വാങ്ങി വിതരണം ചെയ്തും ജീവിത മാർഗ്ഗം സുരക്ഷിതമാക്കാൻ ഭാസ്ക്കരൻ മാസ്റ്റർക്കായി. ഇതിനിടയിലും വിവേകാനന്ദ സാഹിത്യ സർവ്വസ്വം എന്ന ആദ്യാത്മിക പുസ്തക വായനയിൽ മുഴുകുന്നതും പതിവാക്കി. 1985-ൽ ബാംഗ്ലൂരിലെ ജോലി രാജിവെച്ച് നാട്ടിലെത്തി. ഇടവേളകളിൽ കുടുംബക്ഷേത്രത്തിലെ എലിഞ്ഞിമര തണലിലിരുന്നും ആദ്ധ്യാത്മിക പുസ്തക വായനയിൽ സമയം കണ്ടെത്തി. ഇതിനിടെ ക്ഷേത്രത്തിൽ എത്തിയവരുമായുള്ള സംസാരമാണ് പ്രഭാഷകനായുള്ള മാറ്റത്തിലേക്ക് ഭാസ്ക്കരൻ നാട്ടികയെ പ്രചോദിപ്പിച്ചത്. പിന്നീട് രാമായണ മാസാചരണം തുടങ്ങിയതോടെ പ്രഭാഷണത്തിന്ന് പതിയെ തുടക്കമിട്ടു. ഇതിനകം ചോറ്റാനിക്കര ദേവി ക്ഷേത്രം മുതൽ ചെമ്പൂത്ര, തൃപ്രയാർ ക്ഷേത്രമടക്കം ഒട്ടേറെ ക്ഷേത്ര വേദികളിൽ ഇരുപത്തഞ്ചോളം ക്ഷേത്രങ്ങളിൽ ആയിരത്തിലേറെ പ്രഭാഷണം നടത്താൻ ഭാസ്ക്കരൻ മാസ്റ്റർക്ക് കഴിഞ്ഞു.വിവിധ മാധ്യമങ്ങളിലൂടെ ആയിരത്തിലേറെ ലേഖനങ്ങളും കവിതകളും ഇദ്ദേഹത്തിന്റേതായി പുറത്തുവന്നു. ജീവിതത്തിൽ താൻ നേരിട്ട ദുഃഖത്തിൽ നിന്ന് പിറവിയെടുത്ത കണ്ണെന്ന കവിത ഏറെ ശ്രദ്ധേയമായിരുന്നു. കോവിഡ് കാലത്ത് ഇടവേളയിലെങ്കിലും ആയിരം പൂർണ്ണ ചന്ദ്രന്മാരുടെ നിലാവ് തീർത്ത ജീവിതത്തിലും സംതൃപ്തനാവുകയാണ് ഭാസ്ക്കരൻ മാസ്റ്റർ നാട്ടികയെന്ന ആദ്ധ്യാത്മിക പ്രഭാഷകൻ.

Related Posts