നവ്യനായരുടെ തിരിച്ചുവരവ് ഗംഭീരമായെന്ന് ഭാവന; ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് നവ്യനായർ
ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യനായർ നടത്തിയത് ഗംഭീരമായ തിരിച്ചു വരവാണെന്ന് പ്രശസ്ത നടി ഭാവന. ഭാവനയുടെ തിരിച്ചുവരവിന് താൻ കാത്തിരിക്കുകയാണെന്ന് മറുപടിയെഴുതി നവ്യനായർ.
ഇൻസ്റ്റഗ്രാമിൽ ഭാവനയിട്ട പോസ്റ്റാണ് നവ്യനായർ ഷെയർ ചെയ്തത്. ഇന്നലെ രാത്രിയിലാണ് താൻ ഒരുത്തീ കണ്ടതെന്ന് ഭാവന പറയുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര അവിസ്മരണീയമായ അനുഭവമാണ് സിനിമ സമ്മാനിച്ചത്. അത്രമാത്രം ത്രില്ലിങ്ങ് ആയ സിനിമയാണ് ഒരുത്തീ.
പത്തു വർഷത്തിന് ശേഷമാണ് താൻ നവ്യയുടെ പ്രകടനം സ്ക്രീനിൽ കാണുന്നത്. ഗംഭീരം. എന്തൊരു തിരിച്ചുവരവാണ് നവ്യ നടത്തിയിരിക്കുന്നത്. നമുക്ക് ലഭിച്ച ഏറ്റവും മികച്ച അഭിനേത്രികളുടെ കൂട്ടത്തിൽ നവ്യയുണ്ടെന്ന് ഉറപ്പിച്ച് പറയാനാവും.
നവ്യയുടെ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്ന് ഭാവന പറഞ്ഞു. വിനായകനും ബാലതാരം ആദിത്യനും സൈജു കുറുപ്പും അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവെച്ചതെന്നും കുറിപ്പിലുണ്ട്. ഭാവനയുടെ എഴുത്തിനുള്ള മറുപടിയിലാണ് നടിയുടെ തിരിച്ചുവരവിന് താൻ കാത്തിരിക്കുകയാണെന്ന് നവ്യ കമൻ്റ് ചെയ്തത്.