പുതിൻ സ്വേച്ഛാധിപതിയെന്ന് ബൈഡൻ
By NewsDesk

റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിൻ സ്വേച്ഛാധിപതിയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സ്വേച്ഛാധിപതികൾ ലോകത്തിന് അപകടം വരുത്തിവെയ്ക്കും. അവർ അധിക കാലം വാണ ചരിത്രമില്ലെന്നും ബൈഡൻ പറഞ്ഞു.
റഷ്യയുമായി അമേരിക്ക യുദ്ധത്തിനില്ലെന്ന് ബൈഡൻ ആവർത്തിച്ചു. റഷ്യയുമായി നേരിട്ടൊരു യുദ്ധത്തിന് അമേരിക്കയില്ല. അത്തരം ഒരു യുദ്ധം പ്രവചനാതീതമായ ഫലങ്ങളാണ് ഉണ്ടാക്കുകയെന്നും ബൈഡൻ പറഞ്ഞു.