രാസായുധം പ്രയോഗിച്ചാല്‍ റഷ്യ കനത്ത വില നല്‍കേണ്ടിവരും; ബൈഡന്‍
വാഷിങ്ടണ്‍ ഡിസി: യുക്രൈനെതിരെ റഷ്യ രാസായുധം പ്രയോഗിക്കുവാന്‍ ശ്രമിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഞാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി സംസാരിക്കുകയില്ലെന്നും അങ്ങനെ ഒരു സാഹചര്യം വരികയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗൗരവമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതിന് ഈ സന്ദര്‍ഭം ഉപയോഗിക്കുന്നുവെന്ന് മാത്രമാണ് രാസായുധം പ്രയോഗിച്ചാല്‍ എന്തുചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്.
റഷ്യയെ രക്ഷിക്കുന്നതിന് സഖ്യകക്ഷികളുമായി ആലോചിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ബൈഡന്‍ പറഞ്ഞു. റഷ്യന്‍ സേനക്കെതിരെ കെമിക്കല്‍, ബയോളജിക്കല്‍ ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ അമേരിക്ക യുക്രൈന് നല്‍കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യവകുപ്പ് വക്താവ് മരിയ സക്കരോവയുടെ പ്രസ്താവന വൈറ്റ് ഹൗസ് നിഷേധിച്ചു. മരിയയുടെ പരാമര്‍ശത്തെ യു എസ്, യുക്രൈന്‍ ഗവണ്‍മെന്റുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. യുക്രൈനിനെതിരെ രാസായുധം പ്രയോഗിക്കുന്നതിനുള്ള ഒരു മറയായിട്ടാണ് റഷ്യ ഇതിനെ കാണുന്നതെന്ന് ഇരു രാഷ്ട്രങ്ങളും ആരോപിച്ചു.
വെള്ളിയാഴ്ച നടന്ന സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംഗില്‍ റഷ്യയുടെ തെറ്റായ ആരോപണങ്ങളെ യു എസ് അംബാസിഡര്‍ ലിന്‍ഡ തോമസും അപലപിച്ചു. യുക്രൈനിനെതിരായ യുദ്ധം അവസാനിപ്പിക്കുകയാണ് റഷ്യയുടെ നിലനില്‍പിന് നല്ലതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.